കോഴിക്കോട് കൊയിലാണ്ടി : മുചുകുന്ന് എസ്.എ.ആർ.ബി.ടി എം കോളേജിന് സമീപം മണ്ണുമായി വന്ന ടിപ്പർ ലോറി മറിഞ്ഞു. മണ്ണുമായി വന്ന ലോറി ഇൻഡസ്ട്രിയൽ ഏരിയ സമീപത്തുവച്ച് സൈഡ് ആക്കുമ്പോളായിരുന്നു മറിഞ്ഞത്.
മുചുകുന്ന് പുറക്കാട്ട് റോഡിൽ 11 മണിക്കാണ് സംഭവം. പൈപ്പ്ലൈൻ മണ്ണ് ഇട്ട് മൂടുന്നതിന്റെ ഭാഗമായി കൊണ്ടുവന്ന ലോറിയാണ് മറിഞ്ഞത്. സംഭവത്തിൽ ഡ്രൈവർക്ക് കാലിന് നിസ്സാര പരിക്കേറ്റു.
