കോഴിക്കോട് താമരശ്ശേരി: സ്കൂട്ടർ ബസിനടിയിൽ പ്പെട്ട് വിദ്യാർത്ഥിനികൾക്ക് ഗുരുതര പരിക്ക്. ചുങ്കം സ്വദേശിനി ഫാത്തിമ മിൻസിയ, പൂനൂർ സ്വദേശിനി ഫിദ ഫർസാന എന്നിവർക്കാണ് പരുക്കേറ്റത് മാനിപുരം റോഡിൽ അണ്ടോണ പൊയിലങ്ങാടിയിലാണ് അപകടം. കെ എം സി ടി കോളേജിലെ വിദ്യാർത്ഥിനികളാണ്
സ്കൂട്ടറിനെ മറികടക്കുന്നതിനിടെ കാർ ഇടിച്ചതിനെ തുടർന്ന് സ്‌കൂട്ടർ മറിഞ്ഞ് റോഡിലേക്ക് വീണതാണ് അപകടകരണം. ഒരു വിദ്യാർത്ഥിനിയെ ബസിനടിയിൽ നിന്നാണ് പുറത്തെടുത്തത്.പരികേറ്റ രണ്ട് പേരേയും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
