ബത്തേരി നൂൽപ്പുഴ:
കാട്ടുപോത്തിൻ്റെ ആക്രമണത്തിൽ ഗോത്രയുവാവിന് പരിക്ക്. തോട്ടാമൂല കുളുകുന്ന് കാട്ടുനായ്ക്കു കോളനിയിലെ കാളൻ (47) നാണ് ഗുരുതര പരുക്കേറ്റത്. ഇന്ന് വൈകിട്ട് മൂന്നരയോടെ കോളനിയോട് ചേർന്നുള്ള വനത്തിൽ പാടക്കിഴങ്ങ് ശേഖരിക്കാൻ പോയപ്പോഴാണ് ആക്രമണം ഉണ്ടായത്. കാളനെ ആക്രമിക്കുന്നത് കണ്ട് ഒപ്പമുണ്ടായിരുന്നവർ ബഹളം വെച്ചപ്പോൾ കാട്ട് പോത്ത് പിൻമാറി. പിന്നീട് വനത്തിൽ നിന്ന് ഒരു കിലോമീറ്റർ ദൂരം ചുമലിലേറ്റി പുറത്തെത്തിച്ച കാളനെ ബത്തേരി താലൂക്ക് ആശുപത്രിയിൽ
പ്രവേശിപ്പിച്ച കാളനെ പരിക്ക് ഗുരുതര മായതിനാൽ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി
