കോഴിക്കോട്: കൂടരഞ്ഞി പുന്നക്കൽ ചപ്പാത്ത് കടവിൽ കാർ കത്തി മരിച്ചയാളെ തിരിച്ചറിഞ്ഞു. പുന്നക്കൽ സ്വദേശി അഗസ്റ്റിൻ ജോസഫ്(57) ആണ് മരിച്ചത്. ഇന്നലെ രാത്രി 12 മണിയോടെയാണ് പുന്നക്കൽ ചപ്പാത്ത് കടവിൽ തീപിടിച്ച കാറിന് അകത്ത് നിന്ന് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. ഇതുവഴി പോയ ബൈക്ക് യാത്രക്കാരനാണ് കാർ കത്തുന്നത് കണ്ടത്. പിന്നീട് പൊലീസിനെയും നാട്ടുകാരെയും വിവരമറിയിച്ചു. തിരുവമ്പാടി പോലീസ് സ്ഥലത്ത് എത്തി തീ അണച്ച് നടത്തിയ പരിശോധനയിലാണ് കാറിനകത്ത് നിന്ന് മൃതദേഹം കണ്ടെത്തിയത്.
