കോഴിക്കോട് പേരാമ്പ്ര: ചക്കിട്ടപ്പാറ മുതുകാട്ടിൽ ഭിന്നശേഷിക്കാരൻ ജീവനൊടുക്കിയ നിലയിൽ. വളയത്ത് ജോസഫാണ് (77) മരിച്ചത്. അഞ്ചു മാസമായി പെൻഷൻ ലഭിക്കുന്നില്ലെന്നും, പെൻഷനില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്നും കാണിച്ച് പഞ്ചായത്തിന് ജോസഫ് കത്ത് കത്ത് നൽകിയിരുന്നുവെന്നാണ് ലഭിക്കുന്ന വിവരങ്ങൾ.
എന്നാൽ പെൻഷൻ കിട്ടാത്തതുകൊണ്ടാണ് ജോസഫ് ആത്മഹത്യ ചെയ്തതെന്ന് പറയാനാവില്ലെന്നാണ് പഞ്ചായത്ത് അധികൃതർ സംഭവത്തിൽ പ്രതികരിച്ചത്.
