തൃശൂർ: ചേലക്കരയിൽ യുവാവിനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. വെങ്ങാനെല്ലൂർ സ്വദേശി രാജഗോപാലാണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് യുവാവിനെ വീടിന് സമീപമുള്ള കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ശനിയാഴ്ച്ച മുതൽ രാജഗോപാലിനെ കാണാനില്ലായിരുന്നു. തുടർന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. അന്വേഷണം നടക്കുന്നതിനിടെയാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. വെള്ളത്തിൽ ഉയർന്ന കിടക്കുന നിലയിലാണ് മൃതദേഹം നാട്ടുകാർ കണ്ടത്. പോലീസ് സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു.
