അടൂർ: ലൈഫ് ലൈൻ ആശുപത്രിക്ക് മുൻപിൽ ടിപ്പർ ലോറിയിടിച്ചു സ്കൂട്ടർ യാത്രിക മരിച്ചു.
സ്കൂട്ടറിൽ യാത്ര ചെയ്ത പന്നിവിഴ സ്വദേശിനി ഗീതകുമാരി (49) ആണ് മരിച്ചത്. ഗീതാകുമാരിയുടെ തലയിലൂടെ ലോറി കയറിയിറങ്ങുകയായിരുന്നു. സംഭവസ്ഥലത്ത് വച്ച് മരണമടഞ്ഞു. ഒപ്പം യാത്ര ചെയ്തിരുന്ന ആനന്ദപ്പള്ളി സ്വദേശിനി ജലജയെ (48) പരിക്കുകളോടെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അടൂർ പോലീസ് മേൽനടപടികൾ സ്വീകരിച്ചു.
