തൃശ്ശൂർ ചാവക്കാട്- പൊന്നാനി ദേശീയപാതയിൽ തിരുവത്ര കുമാർ യു.പി സ്കൂൾ പരിസരത്ത് രാവിലെ 8:30 ഓടെ ചാവക്കാട് ഭാഗത്തേക്ക് വരികയായിരുന്ന ശബരിമല തീർതാടകർ സഞ്ചരിച്ച കാർ ബൈക്കിലിടിച്ചതിനെ തുടർന്ന് നിയന്ത്രണം വിട്ട ബൈക്ക് വിദ്യാർത്ഥിയെ ഇടിച്ചാണ് അപകടം ഉണ്ടായത്..
അപകടത്തിൽ പരിക്ക് പറ്റിയ തിരുവത്ര അമ്പലത്തുവീട്ടിൽ വെള്ളക്കട അസ്ലം(14), ബൈക്ക് യാത്രികരായ പുന്നയൂർ സ്വദേശി വിനോദ്(45) പഞ്ചവടി സ്വദേശി ഗിരിഷ്(47) എന്നിവരെ കോട്ടപ്പുറം ലാസിയോ ആംബുലൻസ് പ്രവർത്തകർ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു..
