പാലാ നഗരസഭയുടെ മാർക്കറ്റ് കോംപ്ലക്സിൽ തീപിടിത്തം



കോട്ടയം: പാലാ നഗരസഭയുടെ മാർക്കറ്റ് കോംപ്ലക്സിൽ തീപിടിത്തം. ഇന്ന് രാവിലെ 9.30ന് ശരവണ ഭവൻ റസ്റ്റോറന്റിന്റെ അടുക്കളയിലാണ് തീപിടിച്ചത്. അഗ്നിരക്ഷാസേന സ്ഥലത്തെത്തി തീയണച്ചു. ഹോട്ടലിലെ സീലിങ്, ഗ്ലാസ്, എ.സി തുടങ്ങിയവയും കത്തിനശിച്ചു. ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ നാൽപതോളം പേർ ഉണ്ടായിരുന്നെങ്കിലും ആർക്കും പരുക്കില്ല. 50 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായാണ് പ്രാഥമിക വിലയിരുത്തൽ

Post a Comment

Previous Post Next Post