കോഴിക്കോട് വടകര മുക്കാളിയിൽ കാറിന് തീപിടിച്ച് ഭിന്നശേഷിക്കാരനായ യുവാവിന് ഗുരുതര പരിക്ക്. എരവട്ടൂർ സ്വദേശി ബിജുവിനാണ് പരിക്കേറ്റത്. ഇയാളെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉച്ചക്ക് രണ്ടരയോടെയാണ് റോഡരികിൽ നിർത്തിയിട്ടിരുന്ന കാർ കത്തുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടത്.
ഡ്രൈവിംഗ് സീറ്റിൽ പൊള്ളലേറ്റ നിലയിലായിരുന്നു ബിജു. തീയണച്ച ശേഷം കാറിന്റെറെ ഗ്ലാസുകൾ തകർത്ത് ഡോറിന്റെ ലോക്ക് തുറന്നാണ് ബിജുവിനെ പുറത്തെടുത്തത്. ചോമ്പാല പൊലീസ് സംഭവത്തെക്കുറിച്ച് അന്വേഷണമാരംഭിച്ചു
