തൃശ്ശൂർ കണ്ണാറ. ബൈക്ക് അപകടത്തിൽപ്പെട്ട് രണ്ട് യുവാക്കൾക്ക് പരിക്കേറ്റു. കരടിയള സ്വദേശികളായ വിജീഷ്, ലിബിൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ തൃശ്ശൂർ എലൈറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാത്രി 9 മണിയോടെയാണ് അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞതാണ് അപകടത്തിന് കാരണം.