കോട്ടയത്ത് ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു ബൈക്ക് യാത്രക്കാരന് പരിക്ക്

 


ഏറ്റുമാനൂർ : നീണ്ടൂർ ഓണംതുരുത്തിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ   സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. അപകടത്തിൽ പരിക്കേറ്റ കല്ലറ പെരുന്തുരുത്ത് കളഭം തുരുത്ത് കെ.കെ. ജോമോൻ (42) ആണ് മരിച്ചത്.പരിക്കേറ്റ ബൈക്കോടിച്ചിരുന്ന ദേവദത്തിനെ(17) കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച വൈകുന്നേരം 6.30 നായിരുന്നു അപകടം. പോലീസും നാട്ടുകാരും ചേർന്നാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. രാത്രി വൈകിയാണ് മരിച്ചത് ജോമോനാണന്ന് തിരിച്ചറിഞ്ഞത്. എതിർ ദിശകളിൽ നിന്നെത്തിയ വാഹനങ്ങൾ നേർക്ക് നേർ കൂട്ടിയിടിക്കുകയായിരുന്നു. ഏറ്റുമാനൂർ പോലീസ് മേൽനടപടികൾ സ്വീകരിച്ചു.



Post a Comment

Previous Post Next Post