ആലപ്പുഴ കായംകുളം : ഓടുന്ന ട്രെയിനിൽ ചാടിക്കയറിയ ആളുടെ കൈ അറ്റു. ട്രെയിനിനും ട്രാക്കിനും ഇടയിൽ കുടുങ്ങിയാണ് അപകടം. തിരുവനന്തപുരം നിസാമുദ്ദീൻ സൂപ്പർഫാസ്റ്റ് എക്സ്പ്രസിൽ സഞ്ചരിച്ചിരുന്ന നാഗ്പൂർ സ്വദേശി രവിയാണ് അപകടത്തിൽപ്പെട്ടത്.
ട്രെയിൻ കായംകുളം സ്റ്റേഷനിൽ നിർത്തിയപ്പോൾ വെള്ളം വാങ്ങാനാണ് ഇയാൾ പുറത്ത് ഇറങ്ങിയത്. ട്രെയിൻ എടുത്തപ്പോൾ ഓടിക്കയറുന്നതിനിടെയാണ് അപകടം ഉണ്ടായത്. ഇയാളെ വണ്ടാനം മെഡിക്കൽ കോളജിലെത്തിച്ചു. അറ്റുപോയ കൈ ഐസ് ബാഗിലാക്കി ആംബുലസിൽ ഒപ്പം കൊണ്ടുപോകുന്നുണ്ട്.
