കാസർകോട്: മുറ്റത്തു കളിക്കുകയായിരുന്ന ഒന്നരവയസ്സുകാരനെ തെരുവുനായ കടിച്ചെടുത്തുകൊണ്ടുപോയി ക്രൂരമായി മുറിവേൽപിച്ചു. നിലവിളികേട്ട് വീട്ടുകാർ ഓടിയെത്തിയപ്പോൾ നായ കുട്ടിയെ ഉപേക്ഷിച്ചു കടന്നു. പടന്ന വടക്കേപ്പുറത്ത് വണ്ണാത്തിമുക്കിനു സമീപം പള്ളിച്ചുമ്മാടെ ഫാബിന – സുലൈമാൻ ദമ്പതികളുടെ മകൻ ബഷീറിനെയാണ് നായ്ക്കൾ ആക്രമിച്ചത്. തലയ്ക്കു സാരമായി മുറിവേറ്റ കുട്ടിയെ പരിയാരം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് അഞ്ചരയോടെ വീട്ടുമുറ്റത്തു കളിക്കുമ്പോഴാണ് കുട്ടിയെ തെരുവുനായ്ക്കൂട്ടം ആക്രമിച്ചത്. നായ്ക്കളിലൊന്ന് കുട്ടിയെ കടിച്ചെടുത്തു കൊണ്ടുപോയതായി അയൽവാസി പറയുന്നു. തലയിലും കയ്യിലും കടിയേറ്റ് ആഴത്തിലുള്ള മുറിവുകളുണ്ട്
മറ്റു മൂന്നു പേർക്കും നായയുടെ ആക്രമണത്തിൽ പരിക്കേറ്റു. കാന്തിലോട്ട് ഓടത്തിലെ രതീഷിന്റെ മകൻ ഗാന്ധർവ് (9 വയസ്), ഷൈജു മിനി ദമ്പതികളുടെ മകൻ നിഹാൻ (6 വയസ്) എന്നീ കുട്ടികൾക്കും എ. വി മിസ്രിയ (48)ക്കുമാണ് മറ്റൊരിടത്ത്കടിയേറ്റത്.
. മിസ്രിയയ്ക്ക് മൂസ്സഹാജിമുക്കിൽ വെച്ച് റോഡിലൂടെ നടന്ന് പോകുമ്പോഴാണ് കടിയേറ്റത്. ഇവരെ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
