ലോറി സ്കൂട്ടറിൽ ഇടിച്ച് അപകടം.. 22 കാരന് ദാരുണാന്ത്യം



കോഴിക്കോട്: കുറ്റ്യാടിയിൽ ലോറി സ്‌കൂട്ടറിൽ ഇടിച്ച് സ്കൂട്ടർ യാത്രികനായ യുവാവിന് ദാരുണാന്ത്യം,. ഊരത്ത് അണ്ടിപ്പറമ്പിൽ നിഷാദ് (22) ആണ് മരിച്ചത്. ഊരാൾ മണ്ണിൽ നൗഷാദിന്റെയും വയനാട് തലപ്പുഴ ബുഷ്റയുടെയും മകനാണ്. കോഴിക്കോട്ട് ജോലി ചെയ്തുവരികയായിരുന്നു നിഷാദ്.ഇന്നലെ വൈകിട്ടോടെ നിഷാദ് സഞ്ചരിച്ച സ്കൂട്ടറിൽ ലോറി ഇടിക്കുകയായിരുന്നു. മൈസൂരുവിൽ നിന്ന് കോഴിക്കോട്ടേക്ക് വരുമ്പോഴാണ് നിഷാദ് അപകടത്തിൽപ്പെട്ടത്. ഗുരുതരമായി പരുക്കേറ്റ നിഷാദിനെ നാട്ടുകാരാണ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത്.

Post a Comment

Previous Post Next Post