ആലപ്പുഴയിൽ വാഹനാപകടങ്ങളിൽ 2 പേർ മരിച്ചുആലപ്പുഴ : വ്യത്യസ്ത വാഹനാപകടങ്ങളിലായി രണ്ടു പേർ മരിച്ചു. ഇന്നലെ രാത്രിയാണ് രണ്ട് അപകടങ്ങളും സംഭവിച്ചത്. ദേശീയ പാതയിൽ ഹരിപ്പാട് മാധവാ ജംഗ്ഷനിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ ബിജു(42) മരിച്ചു. കുമാരപുരം കാട്ടിൽ മാർക്കറ്റ് പുത്തൻ പൊറുതിയിൽ ഗോപിയുടെ മകനാണ്. 

മറ്റൊരു അപകടത്തിൽ നിയന്ത്രണം വിട്ട വാൻ സ്കൂട്ടറിൽ ഇടിച്ച് സ്കൂട്ടർ യാത്രികനായ അമ്പലപ്പുഴ കോമന കൃഷ്ണമംഗലം എൻ ചന്ദ്രബോസ് (68) മരിച്ചു. അമ്പലപ്പുഴ – തിരുവല്ല സംസ്ഥാന പാതയിൽ കരുമാടിയ്ക്ക് സമീപമായിരുന്നു അപകടം. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയ്ക്കിടെയാണ് ചന്ദ്രബോസ് മരിച്ചത്.

Post a Comment

Previous Post Next Post