തിരുവനന്തപുരത്ത് ബസ് അപകടം.. പതിനഞ്ചോളം പേർക്ക് പരിക്ക്

 


 തിരുവനന്തപുരം: നേമം കാരക്കാമണ്ഡപത്ത് ബസ് അപകടം. അപകടത്തിൽ 15 ഓളം പേർക്ക് പരുക്കേറ്റു. ഇന്ന് രാവിലെ 9 മണിയോടെയായിരുന്നു അപകടം. പരുക്കേറ്റവരെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുന്നു. അപകടത്തിൽ ആർക്കും ഗുരുതര പരുക്കില്ല. പൊലീസും നാട്ടുകാരും ചേർന്നാണ് അപകടത്തിൽപെട്ടവരെ മെഡിക്കൽ കോളജിലേക്ക് മാറ്റിയത്. സംഭവത്തിൽ പൊലീസ് കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികെയാണ്.

Post a Comment

Previous Post Next Post