നെടുങ്കയത്ത് പുഴയിൽ കുളിക്കുന്നതിനിടെ അപകടം 2 പെൺ കുട്ടികൾ മരണപ്പെട്ടു

 


മലപ്പുറം: നിലമ്ബൂർ നെടുങ്കയത്ത് പുഴയില്‍ ഇറങ്ങിയ രണ്ട് കുട്ടികള്‍ മുങ്ങി മരിച്ചു. തിരൂർ കല്‍പകഞ്ചേരി എം.എസ്.എം സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥി ഫാത്തിമ മുർഷിന, ഒൻപതാം ക്ലാസ് വിദ്യാർഥിനിയായ ആയിഷ റുദ എന്നിവരാണ് മരിച്ചത്.

സ്കൗട്ട് ആൻഡ് ഗൈഡ് ക്യാമ്ബിന് വന്ന കുട്ടികളാണ് അപകടത്തില്‍ പെട്ടത്. ഇന്ന് വൈകുന്നേരം ആറുമണിയോടെയാണ് അപകടമുണ്ടായത്.


. നാളെ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ സംസ്കാര ചടങ്ങുകള്‍ക്കായി വിട്ടുനല്‍കും.


കനോലി പ്ലോട്ടും തേക്കു മ്യൂസിയവും കണ്ട ശേഷം ക്യാംപിന്റെ ഭാഗമായി വനംവകുപ്പിൻ്റെ നെടുങ്കയം ഗസ്‌റ്റ് ഹൗസിൽ രാത്രി തങ്ങാനാണ് അധ്യാപകർക്കൊപ്പം 49 അംഗ സ്കൗട്ട് ആൻഡ് ഗൈഡ്‌സ് അംഗങ്ങൾ എത്തിയത്. വനംവകുപ്പ് വാച്ചർമാർ അടക്കം നോക്കി നിൽക്കുബോഴാണ് അപകടം.


വനത്തിനുളളിലെ പുഴയിൽ നടന്ന അപകടമായതുകൊണ്ടാണ് വനംമന്ത്രി പിസിസിഎഫിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടത്. നെടുങ്കയത്തിൻ്റെ ടൂറിസം സാധ്യതകൾ മനസിലാക്കി വികസനം എത്തിച്ച ഡോസൻ സായിപ്പും ഒട്ടേറെ വിനോദ സഞ്ചാരികളും ഇതേ സ്‌ഥലത്ത് മുങ്ങി മരിച്ചവരുടെ പട്ടികയിലുണ്ട്. ഇനി അപകടത്തിൽപ്പെടുന്നയാൾ നിങ്ങൾ ആവാതിരിക്കട്ടെ എന്ന് ബോർഡ് വച്ച സ്‌ഥലത്താണ് വീണ്ടും രണ്ടു കുരുന്നു ജീവനുകൾ നഷ്ട‌മായത്.

Post a Comment

Previous Post Next Post