പുനലൂർ : ഭാര്യ വാഹനാപകടത്തിൽ മരണപ്പെട്ടതിന് പിന്നാലെ ഭർത്താവിനെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി.
കാണാതായ പുനലൂർ കെഎസ്ആർടിസി ഡിപ്പോയിലെ കണ്ടക്ടർ വിജേഷിനെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
കഴിഞ്ഞ രാത്രി വിജേഷിൻ്റെ ഭാര്യ രാജി വാഹനാപകടത്തിൽ മരിച്ചിരുന്നു.
തുടർന്ന് കാണാതായ വിജേഷിനെ ഇന്ന് വൈകിട്ട് മൂന്നു മണിയോടെ വിളക്കുടി പഞ്ചായത്തിലെ ആയിരവില്ലി പാറയ്ക്ക് സമീപം കശുമാവിൻ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
