അഷ്ടമുടി കായലില്‍ വീണു 55കാരനെ മരിച്ച നിലയില്‍ കണ്ടെത്തി




കൊല്ലം: കൊല്ലം ബൈപ്പാസ് റോഡിലെ മങ്ങാട് പാലത്തില്‍ നിന്ന് അഷ്ടമുടി കായലില്‍ വീണു മരിച്ച നിലയില്‍ കണ്ടെത്തിയ 55-കാരന്റെ മൃതദേഹം ആശുപത്രിയിലേക്ക്, മാറ്റി. പേരൂർ കൊന്നകോട്ട് തട്ടാർക്കോണം ചന്ദ്രന്റെ മകൻ ബിജു ആണ് മരിച്ചത്. ബുധനാഴ്ച രാത്രിയിലാണ് അപകടം എന്നാണ് കരുതുന്നത്. എന്നാല്‍, പാലത്തില്‍നിന്നും എങ്ങനെയാണ് താഴെവീണതെന്ന് വ്യക്തമല്ല. മോട്ടോർസൈക്കിളും മൊബൈലും ചെരുപ്പും മങ്ങാട് പാലത്തിന്റെ മധ്യഭാഗത്തുനിന്ന് കണ്ടെടുത്തിട്ടുണ്ട്.

Post a Comment

Previous Post Next Post