കുട്ടിക്കാനത്ത് സ്കൂൾ ബസും കാറും കൂട്ടിയിടിച്ച് അപകടം ; 7 വിദ്യാർത്ഥികൾക്ക് പരിക്ക്ഇടുക്കി: കുട്ടിക്കാനം മുറിഞ്ഞപുഴക്ക് സമീപം. സ്കൂൾ ബസ്സും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഏഴു വിദ്യാർഥികൾക്ക് പരിക്കേറ്റു. വെള്ളിയാഴ്ച രാവിലെ 9 മണിയോടെയായിരുന്നു സംഭവം

മുണ്ടക്കയത്ത് പ്രവർത്തിക്കുന്ന സ്വകാര്യ സ്കൂളിന്റെ ബസ്സാണ് അപകടത്തിൽപെട്ടത്. വിദ്യാർഥികളെ കൂടാതെ അപകടത്തിൽ കാർ യാത്രക്കാരായ രണ്ടുപേർക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല

Post a Comment

Previous Post Next Post