കടലിൽ കുളിക്കാനിറങ്ങിയ 16കാരനെ കാണാതായി



തൃശ്ശൂർ: കടലിൽ കുളിക്കാനിറങ്ങിയ 16കാരനെ കാണാതായി. തളിക്കുളത്താണ് സംഭവം. എടമുട്ടം സ്വദേശി അസ്ലമിനെയാണ് കാണാതായത്. സുഹൃത്തുക്കളുമൊത്ത് ഇന്ന് രാവിലെ കടലിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. ഇതിൽ രണ്ടുപേർ തിരയിൽപെട്ടു. കൂടെയുണ്ടായിരുന്ന സുഹൃത്തിനെ മത്സ്യത്തൊഴിലാളികൾ രക്ഷപ്പെടുത്തി.



Post a Comment

Previous Post Next Post