ഓടിക്കൊണ്ടിരുന്ന സ്‌കൂട്ടറിന് മേല്‍ റബര്‍ മരം വീണു… ദമ്പതികൾക്ക് പരിക്ക്

 


പത്തനംതിട്ട: സ്കൂട്ടർ യാത്രികരായ ദമ്പതിമാർക്ക് മേൽ റബർ മരം ഒടിഞ്ഞുവീണു. മുറിഞ്ഞകൽ പുഷ്പമംഗലം ശിശുപാലനും ഭാര്യ ബിന്ദുവിനും അപകടത്തിൽ പരിക്കേറ്റു. ചന്ദനപ്പള്ളി – കൂടൽ റോഡിൽ ഒറ്റത്തേക്കിന് സമീപം ഇന്ന് വൈകിട്ട് ആറു മണിക്കാണ് സംഭവം. മരം വീണ് സ്കൂട്ടർ തകരുകയും ചെയ്തു. കൊടുമൺ പ്ലാൻ്റേഷനിലെ അങ്ങാടിക്കൽ എസ്റ്റേറ്റിൽ നിന്നാണ് റബർ മരം ഒടിഞ്ഞ് ഇവരുടെ മേൽ വീണത്. പരിക്കേറ്റ ഇരുവരെയും അടൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post