വേങ്ങര അച്ചനമ്പലത്ത് ഭക്ഷ്യവിഷബാധ നിരവധി വിദ്യാർത്ഥികൾ ചികിത്സ തേടി


വേങ്ങര: അച്ചനമ്പലത്ത് എൽ. എസ്. എസ്. പരീക്ഷ എഴുതാൻ വന്ന വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റതിനെ തുടർന്ന് നിരവധി വിദ്യാർത്ഥികളും അദ്ധ്യാപികയും ചികിൽസ തേടി.

കണ്ണമംഗലം പഞ്ചായത്തിലെ എൽ.എസ്. എസ് എസ് . പരീക്ഷ സെന്ററായ അച്ചനമ്പലം ജി.യു.പി. സ്കൂളിലാണ് വിദ്യാർത്ഥികൾക്ക് ഭക്ഷ്യ വിഷ ബാധയേറ്റത്. സ്കൂളിൽ ഉണ്ടാക്കിയ ഉച്ചഭക്ഷണം കഴിച്ചവർക്കാണ് ചർദ്ധിയും തളർച്ചയുമുണ്ടായത്. വൈകുന്നേരം 3 മണിക്കാണ് കുട്ടികൾക്ക് ചർദ്ധി അനുഭവപ്പെട്ടത്. ഉടനെ കുട്ടികളെ ചികിൽസക്ക് വേണ്ടി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. കുന്നുംപുറം ദാറും ശിഫ ആശുപത്രിയിൽ 9 കുട്ടികളും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ 18 കുട്ടികളും ഒരു അദ്ധ്യാപികയുമാണ് ചികിൽസ തേടിയിട്ടുള്ളത്.. കുന്നുംപുറം ദാറു ശിഫ ആശുപത്രിയിൽ ചികിൽസ തേടിയ9 കുട്ടികളിൽ ഒരു കുട്ടി ഒഴികെ എല്ലാവരും പ്രാഥമിക ചികിൽസക്ക് ശേഷം ആശുപത്രി വിട്ടു. ഒരു വിദ്യാർത്ഥി എ ആർ നഗർ ഹെൽത്ത് സെന്ററിൽ ചികിൽസയിലുണ്ട്.

പരീക്ഷ കഴിഞ്ഞ് പോവുന്ന സമയത്താണ് സ്കൂളിൽ തന്നെ പാചകം ചെയ്ത ഭക്ഷണം ഇവർ കഴിച്ചത്. സാധാ ചോറും ചിക്കൻ കറിയും തൈരുമാണ് ഇവർക്ക് നൽകിയിരുന്നത്. 195 വിദ്യാർത്ഥികളാണ് ഇന്ന് ഇവിടെ പരീക്ഷ എഴുതിയിരുന്നത്.

കണ്ണമംഗലം ഹെൽത്ത് ഇൻസ്പെക്ടറുടെ നേത്രത്വത്തിലും ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ച് സേമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. ആശങ്കപ്പെടാനില്ലെന്ന് ഹെൽത്ത് ഇൻസ്പെക്ടർ അറിയിച്ചു.
Post a Comment

Previous Post Next Post