നിയന്ത്രണം വിട്ട കാര്‍ ഇരുചക്ര വാഹനങ്ങളിലിടിച്ച് അപകടം.. ഒരാള്‍ മരിച്ചു ഒരാൾക്ക് പരിക്ക്

 


എറണാകുളം: മൂവാറ്റുപുഴ-ആരക്കുഴ റോഡില്‍ നിയന്ത്രണം വിട്ട കാര്‍ ഇരുചക്ര വാഹനങ്ങളിലിടിച്ച് ഒരാള്‍ മരിച്ചു. ഇന്ന് രാവിലെ 11.30-ഓടെ പെരുമ്പല്ലൂരിലുണ്ടായ അപകടത്തില്‍ സ്‌കൂട്ടര്‍ യാത്രികനായ പെരുമ്പല്ലൂര്‍ സ്വദേശി മേക്കല്‍ വി.ഡി.സുരേഷ്(65)ആണ് മരിച്ചത്. മൂവാറ്റുപുഴ ഭാഗത്തു നിന്ന് ആരക്കുഴയിലേക്ക് പോവുകയായിരുന്ന കാര്‍ നിയന്ത്രണം നഷ്ടപ്പെട്ട് എതിര്‍ദിശയില്‍ വന്ന സ്‌കൂട്ടറിലും ബൈക്കിലും ഇടിച്ച ശേഷം റോഡരികിലെ സ്വകാര്യ വ്യക്തിയുടെ വീടിന്റെ മതിലിലിടിച്ച് നില്‍ക്കുകയായിരുന്നു.


അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയ ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. അപകടത്തില്‍ ബൈക്ക് യാത്രികനും പരിക്കേറ്റിട്ടുണ്ട്. ഇടിയുടെ ആഘാതത്തില്‍ സ്‌കൂട്ടര്‍ പൂര്‍ണമായും കാറും ബൈക്കും ഭാഗികമായും തകര്‍ന്നു. മൂവാറ്റുപുഴ പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു

Post a Comment

Previous Post Next Post