കായംകുളം എരുവയില്‍ യുവതി വീടിനുള്ളില്‍ മരിച്ച നിലയില്‍കായംകുളം: യുവതിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തെക്കേക്കര വാത്തികുളം ശാന്താ ഭവനം വീട്ടില്‍ പ്രശാന്തിന്റെ ഭാര്യ ലൗലിയെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.


എരുവയിലെ വാടക വീടിൻ്റെ സ്വീകരണ മുറിയിലാണ് മൃതദേഹം കണ്ടത്. കഴുത്തിൽ പാടുള്ളതായി പോലീസ് അറിയിച്ചു.


രണ്ടു ദിവസം മുൻപ് ഇവരുടെ മക്കൾ ലൗലിയുടെ വീട്ടിൽ പോയിരിക്കുകയായിരുന്നു. തുടർന്ന് ശനിയാഴ്ച രാവിലെ ഇവർ വീട്ടിൽ എത്തി കതക് തുറന്നപ്പോഴാണ് ലൗലിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

Post a Comment

Previous Post Next Post