റോഡ്‌ മുറിച്ച് കടക്കവെ കാല്‍നടയാത്രക്കാരന്‍ കാറിടിച്ച് മരിച്ചുതിരുവനന്തപുരം: റോഡ്‌ മുറിച്ച് കടക്കവെ കാല്‍നടയാത്രക്കാരന്‍ കാറിടിച്ച് മരിച്ചു. കോവളം മുട്ടയ്ക്കാട് ഉത്രം നിവാസില്‍ രാജേന്ദ്രന്‍ (55) ആണ് മരിച്ചത്. ഇന്ന് രാവിലെ ഏഴോടെയാണ് അപകടം. കാരോട് -കഴക്കൂട്ടം ബൈപ്പാസില്‍ വിഴിഞ്ഞം കല്ലുവെട്ടാന്‍കുഴി ഭാഗത്തു നിന്ന് കോവളം റൂട്ടിലേക്ക് വരുകയായിരുന കാറിടിച്ചാണ് അപകടം. തലയ്ക്ക് ഗുരുതര പരിക്കേറ്റ രാജേന്ദ്രൻ സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു. അപകടമുണ്ടാക്കിയ കാർ പോലീസ് കസ്റ്റഡിയിലെടുത്തു. കോവളം പോലീസെത്തി മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Post a Comment

Previous Post Next Post