മധ്യപ്രദേശിൽ പടക്കനിർമ്മാണ ശാലയിൽ വൻ സ്ഫോടനം.. 6 പേർ മരിച്ചു… 59 പേർക്ക് പരിക്ക്



പടക്കനിർമ്മാണ ശാലയിലുണ്ടായ സ്ഫോടനത്തിൽ 6 പേർ മരിച്ചു. 59 പേർക്ക് പരിക്കേറ്റു. സ്ഫോടനത്തിൽ നിരവധി വീടുകൾ കത്തി നശിച്ചു. അധികൃതർ സ്ഫോടനം നടന്ന സ്ഥലത്ത് നിന്നും കുടുംബങ്ങളെ ഒഴിപ്പിക്കുകയാണ്. മധ്യപ്രദേശിലെ ഹാർദ ജില്ലയിലെ പടക്ക നിർമ്മാണ ശാലയിലാണ് വൻ സ്ഫോടനമുണ്ടായത്. ഉ​​ഗ്ര ശബ്ദത്തോടെയുള്ള പൊട്ടിത്തെറിയുടെ ദൃശ്യങ്ങൾ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. അതേസമയം, സ്ഫോടനത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തിൽ വിവരങ്ങൾ തേടി മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് രം​ഗത്തെത്തിയിട്ടുണ്ട്.

Post a Comment

Previous Post Next Post