വനത്തിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ ആളുടെ ബന്ധുക്കളെ തിരയുന്നമാനന്തവാടി: ഒണ്ടയങ്ങാടി ക്വാറി വളവിനടുത്തായി വനത്തിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ അജ്ഞാതന്റെ ബന്ധുക്കളെ മാനന്തവാടി പോലീസ് തിരയുന്നു. സുമാർ 50 വയസ് പ്രായമുള്ള പുരുഷന്റെ മൃതദേഹമാണ് മരത്തിൽ തൂങ്ങിയ നിലയിൽ കണ്ടത്. ഫെബ്രുവരി 03 ന് രാവിലെ വിറക് ശേഖരിക്കാൻ പോയ സ്ത്രീകളാണ് അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. ചുവന്ന ഷർട്ടാണ് മരിക്കുന്ന സമയത്ത് ധരിച്ചിരുന്നത്. നീല കള്ളി മുണ്ടിലാണ്   മൃതദേഹം തൂങ്ങിക്കിടന്നിരുന്നത്. മരിച്ചയാളെ കുറിച്ച് എന്തെങ്കിലും സൂചന നൽകാൻ കഴിയുന്നവർ മാനന്തവാടി പൊലീസുമായി  ബന്ധപ്പെടുക

 0495 240 332, 9497980 816

Post a Comment

Previous Post Next Post