തിരൂരിൽ ഓടിക്കൊണ്ടിരിക്കെ ട്രെയിനിൽ നിന്ന് വീണ് പരപ്പനങ്ങാടി സ്വദേശിക്ക് ഗുരുതര പരിക്ക്

  


മലപ്പുറം തിരൂർ :  തിരൂരിൽ ഓടിക്കൊണ്ടിരിക്കെ ട്രെയിനിൽ നിന്ന് വീണ് പരപ്പനങ്ങാടി സ്വദേശിക്ക് ഗുരുതര പരിക്ക്

ഇന്ന് അർദ്ധ രാത്രിയോടെ ആണ് സംഭവം.  പരപ്പനങ്ങാടി സ്വദേശി പ്രശാന്ത് ആണ് ട്രെയിനിൽ നിന്നും വീണ് പരിക്കേറ്റത്.. തിരൂരിൽ നിന്നും പുറപ്പെട്ട ട്രയിനിൽ നിന്നും ഒരാൾ താഴെ വീഴുന്നത്  കണ്ട സഹായത്രക്കാർ  ഉടനെ റെയിൽവേ പോലീസിനെ വിവരം അറീക്കുകയും  പോലീസ് അറീയിച്ചതിന്റെ അടിസ്ഥാനത്തിൽ താനൂർ TDRF പ്രവർത്തകരായ സലാം അഞ്ചുടി, ഷഫീഖ് ബാബു, ഉഷ തിരൂർ എന്നിവരും റയിൽവേ  പോലീസും ചേർന്ന് നടത്തിയ തിരച്ചിലിൽ   താനുരിനും തിരൂരിനും ഇടക്കുള്ള പ്രദേശമായ തുമരക്കാവ് ഭാഗത്തു നിന്നും തലക്ക് ഗുരുതര   പരിക്കേറ്റ നിലയിൽ 

 ആളെ കണ്ടെത്തി  ഉടനെ  തിരൂർ ജില്ലാ ഹോസ്പിറ്റലിലും  തുടർന്ന്കോട്ടക്കലിലെ സ്വകാര്യ ഹോസ്പിറ്റലിലേക്കും മാറ്റി    തക്ക സമയത്തു വിവരം അറിഞ്ഞ TDRF പ്രവർത്തകർ ഉടനെ തന്നെ രക്ഷപ്രവർത്തനം നടത്തിയതിനാൽ യുവാവിന് ജീവൻ തിരിച്ചു കിട്ടി.

റിപ്പോർട്ട് :ആഷിക്ക് താനൂർ 

Post a Comment

Previous Post Next Post