യുവാവും യുവതിയും വീട്ടിനുള്ളിൽ തീകൊളുത്തി മരിച്ചനിലയിൽ

 


കൊല്ലം: യുവാവും യുവതിയും വീട്ടിനുള്ളിൽ തീകൊളുത്തി മരിച്ചനിലയിൽ. അഞ്ചൽ തടിക്കാട് പൂണച്ചുൽവീട്ടിൽ സിബിമോൾ (37) പാങ്ങരംവീട്ടിൽ ബിജു (47) എന്നിവരെയാണ് സിബിമോളുടെ വീട്ടിൽ തീകൊളുത്തി മരിച്ചനിലയിൽ കണ്ടെത്തിയത്. ഇരുവരും വിവാഹിതരാണ്. ഇരുവർക്കും രണ്ടുകുട്ടികൾ വീതമുണ്ട്.കുറച്ചുകാലമായി ഇരുവരും തമ്മിൽ അടുത്തബന്ധമുണ്ടായിരുന്നു. വൈകിട്ട് ആറരയോടെ സിബിമോളുടെ വീട്ടിൽ പെട്രോളുമായി എത്തിയ ബിജു മുറിയിൽ വെച്ച് രണ്ടുപേരുടെയും ദേഹത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. സംഭവം നടക്കുമ്പോൾ സിബിമോളുടെ വീട്ടിൽ ജോലിക്കാരി മാത്രമാണ് ഉണ്ടായിരുന്നത്. കുട്ടികൾ ട്യൂഷന് പോയിരുന്നു. മരിച്ച സിബിമോളുടെ ഭർത്താവ് വിദേശത്താണ്.ഇരുവരുടെയും മൃതദേഹം കത്തിക്കരിഞ്ഞ നിലയിലാണുള്ളത് പൊലീസ് സ്‌ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹങ്ങൾ മുറിയിൽത്തന്നെ സൂക്ഷിച്ചിരിക്കുകയാണ്. നാളെ രാവിലെ ഇൻക്വസ്‌റ്റ് നടപടികൾക്കുശേഷമേ മൃതദേഹങ്ങൾ ഇവിടെനിന്നു മാറ്റുകയുള്ളൂ.

Post a Comment

Previous Post Next Post