നാടക സംഘം സഞ്ചരിച്ച മിനി ബസും വാനും കൂട്ടിയിടിച്ചു അപകടം : നാല് പേർക്ക് പരിക്ക്



കോട്ടയം പാലാ : നാടക സംഘം സഞ്ചരിച്ച മിനി ബസും വാനും കൂട്ടിയിടിച്ചു നാല് പേർക്ക് പരിക്ക്. പരുക്കേറ്റ മിനി ബസിൽ യാത്ര കോഴിക്കോട് സ്വദേശി ചെയ്ത ഖാലിദ് (62) – പാലാ സ്വദേശികളായ മാർട്ടിൻ (58) ഉദയൻ (53) കൊല്ലം സ്വദേശി ഹരീഷ് (32) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. വൈകിട്ട് 5 മണിയോടെ പാലാ – പൊൻകുന്നം ഹൈവേയിൽ അട്ടിക്കൽ കവലയിലായിരുന്നു അപകടം. മുണ്ടക്കയത്തേക്ക് പരിപാടി അവതരണത്തിനു പോയ പാലായിലുള്ള ട്രൂപ്പ് സഞ്ചരിച്ച ബസാണ് അപകടത്തിൽപെട്ടത്.

Post a Comment

Previous Post Next Post