വിവാഹ ആഘോഷത്തിന് പടക്കം പൊട്ടിച്ചു… വരന്റെ വീടിന് തീപിടിച്ചു: നിരവധി സാധനങ്ങള്‍ കത്തി നശിച്ചു

 


കോഴിക്കോട് കാരശ്ശേരി : വിവാഹാഘോഷത്തിന്റെ ഭാഗമായി വരന്റെ സുഹൃത്തുക്കള്‍ പടക്കം പൊട്ടിച്ചുണ്ടായ അപകടത്തില്‍ വരന്റെ വീടിന് തീപിടിച്ചു. കോഴിക്കോട് കാരശ്ശേരി കലരികണ്ടിയില്‍ ഇന്ന് ഉച്ചയോടെയാണ് സംഭവം. പാരമ്മേൽ ബാബു എന്നയാളുടെ വീടിനോട് ചേർന്നുള്ള ഷെഡ്ഡിനാണ് തീപിടിച്ചത്.


വരനേയും വധുവിനെയും വീട്ടിലേക്ക് ആനയിക്കുന്ന ചടങ്ങിനിടെ വരന്റെ സുഹൃത്തുക്കൾ പൊട്ടിച്ച പടക്കമാണ് ഷെഡിൽ വീണ് തീപിടുത്തമുണ്ടാക്കിയത്. ഷെഡ്ഡിലുണ്ടായിരുന്ന നിരവധി സാധനങ്ങള്‍ തീപിടിത്തത്തില്‍ കത്തി നശിച്ചു. ഒരു ലക്ഷം രൂപയുടെ സാധനങ്ങളാണ് കത്തി നശിച്ചത്. സംഭവത്തില്‍ ആർക്കും പരിക്കേറ്റിട്ടില്ല.

Post a Comment

Previous Post Next Post