ചെമ്പൂത്ര ദേശീയപാതയിൽ കണ്ടെയ്‌നർ ലോറി മറിഞ്ഞ് അപകടംതൃശ്ശൂർ പട്ടിക്കാട്. ചെമ്പൂത്ര ദേശീയപാതയിൽ കണ്ടെയ്‌നർ ലോറി മറിഞ്ഞ് അപകടം. അപകടത്തിൽ ആർക്കും പരിക്കില്ല. ഇന്ന് പുലർച്ചെ 3 മണിയോടെ അലീസ് ഹോസ്പിറ്റലിന് സമീപമാണ് അപകടം ഉണ്ടായത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണം. പാലക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന ലോറി നിയന്ത്രണം വിട്ട് അയേൺ ക്രാഷ് ബാരിയറിൽ ഇടിച്ച് തൃശൂർ ഭാഗത്തേക്കുള്ള പാതയിലേയ്ക്ക് മറിയുകയായിരുന്നു. പീച്ചി പോലീസ്, ഹൈവേ റിക്കവറി വിഭാഗം എന്നിവർ സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.Post a Comment

Previous Post Next Post