പാറക്കുളത്തിൽ യുവാവ് മരിച്ച നിലയിൽതിരുവനന്തപുരം: കിളിമാനൂർ മടവൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. മടവൂര്‍ കക്കോട് സുജിത്ത് ഭവനില്‍ തുളസി-സുനിത ദമ്പതിമാരുടെ മകന്‍ സുജിത്ത് (26) നെയാണ് മടവൂര്‍ കക്കോടുള്ള പാറക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ജോലി ലഭിക്കാത്തതിലുള്ള മനോവിഷമമാണ് മരണത്തിന് കാരണമെന്ന് സൂചിപ്പിച്ച് സുജിത്ത് എഴുതിയതെന്ന് കരുതുന്ന കത്തും കണ്ടെത്തിട്ടുണ്ട്.


ഡിഗ്രി കഴിഞ്ഞ സുജിത്ത് പി.എസ്.സി പരിശീലനത്തിന് പോകുകയായിരുന്നു. ഇന്നലെ ഉച്ചമുതൽ സുജിത്തിനെ കാണാതായിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് പാറക്കുളത്തില്‍ മൃതദേഹം കണ്ടെത്തിയത്. നാവായിക്കുളത്തു നിന്ന് ഫയര്‍ഫോഴ്‌സ് സ്റ്റേഷന്‍ ഓഫീസര്‍ പ്രദീപ് കുമാറിന്റെയും തിരുവനന്തപുരത്തു നിന്ന് സുഭാഷിന്റെ നേതൃത്വത്തിലുള്ള സ്കൂബ സംഘം എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Post a Comment

Previous Post Next Post