ഡോക്ടർ ഓടിച്ച ഇലക്ട്രിക് കാർ ടിപ്പർ ലോറിയിലിടിച്ചുകാസർകോട്   കാഞ്ഞങ്ങാട് : ഡോക്ടർ ഓടിച്ചു പോവുകയായിരുന്ന ഇലക്ട്രിക്

 കാർ ടിപ്പർ ലോറിയുമായി കൂട്ടിയിടിച്ചു. .ഡോക്ടർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കാസർ

കോട് ജനറൽ ആശുപത്രിയിലെ മനോരോഗ വിദഗ്ധൻ

 ഡോ. ശ്രീജിത്ത് കൃഷ്ണൻ

 ഓടിച്ച കാറാണ് ലോറിയിൽ ഇടിച്ചത്. കാർ ഏറെക്കുറെ തകർന്നെങ്കിലും എയർബാഗ് പ്രവർത്തിച്ചതിനാൽ ഡോക്ടർ പരിക്കേൽക്കാതെ രക്ഷപ്പെടുകയായിരുന്നു .ഇന്ന് വൈകിട്ട് ജില്ലാ ആശുപത്രിക്ക് മുന്നിലാണ് അപകടം. കിഴക്കുഭാഗത്ത് നിന്നും കാർ ദേശീയപാതയിലേക്ക് ഇറക്കുന്നതിനിടെയാണ് ടിപ്പർ ലോറിയുമായി കൂട്ടിയിടിച്ചത് . വിവരമറിഞ്ഞ് ഫയർഫോഴ്സ്

സ്ഥലത്തെത്തി. ക്ലിനിക്കിൽ നിന്നും മടങ്ങുകയായിരുന്നു ഡോക്ടർ.

Post a Comment

Previous Post Next Post