അമ്പലപ്പുഴ: ടോറസ് തട്ടി സ്കൂട്ടർ യാത്രികരായ രണ്ടു സ്ത്രികൾക്ക് പരിക്ക്. സ്കൂട്ടർ യാത്രികരായ പന്തളം പൂഴിക്കാട് മംഗല്യ വീട്ടിൽ ജയശ്രീ (52), തകഴി ദീപാലയത്തിൽ ദേവപ്രിയ (20) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്ന് വൈകിട്ട് 6:30ഓടെ അമ്പലപ്പുഴ കച്ചേരി മുക്കിലായിരുന്നു അപകടം. മറ്റു വാഹനങ്ങൾ കടന്നു പോകാനായി റോഡരുകിൽ നിർത്തിയ ഇവരുടെ സ്കൂട്ടറിൽ അമിത വേഗതയിലെത്തിയ ടോറസിൻ്റെ പിൻഭാഗം ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇരുവരും റോഡിലേക്ക് തെറിച്ചു വീണു. ഓടിക്കൂടിയ നാട്ടുകാർ ഇവരെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. അപകടത്തിൽ ജയശ്രീയുടെ വാരിയെല്ലിന് പൊട്ടലുണ്ട്.
