കോഴിക്കോട് വടകര: തിരുവള്ളൂർ വാഹനാപകടം. ബൈക്കിൽ ലോറിയിടിച്ച് തോടന്നൂർ സ്വദേശി യുവാവ് മരിച്ചു. ഉള്ളിയേരി മൊടക്കല്ലൂർ മലബാർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് രക്തം ദാനം ചെയ്യാൻ പുറപ്പെട്ട പ്രവാസി യുവാവാണ് ലോറി ഇടിച്ചു മരിച്ചത്. തോടന്നൂർ വരപ്പുറത്ത് ഹമീദിൻ്റെ മകൻ മഹമൂദ് (27) ആണ് മരിച്ചത്.
തിരുവള്ളൂർ അപ്പുബാസാറിൽ മഹമൂദ് സഞ്ചരിച്ച മോട്ടോർ ബൈക്കിൽ കണ്ണൂർ ഭാഗത്ത് നിന്ന് ചെങ്കൽ കയറ്റി എത്തിയ ലോറി ഇടിക്കുകയായിരുന്നു. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് അപകടം. ഉടൻ തന്നെ കോഴിക്കോട് ഇക്ര ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഗൾഫിൽ ജോലി ചെയ്യുന്ന മുഹമ്മദ് അവധിക്ക് നാട്ടിൽ എത്തിയ ശേഷം ഒന്നര മാസം മുമ്പായിരുന്നു വിവാഹിതനായത്. അപ്പു ബസാറിൽ കഴിഞ്ഞ ആഴ്ച്ചയും അപകടം സംഭവിച്ചിരുന്നു. ബൈക്ക് യാത്രക്കാരന്നായ ആവള കുട്ടോത്ത് സ്വദേശിക്കാണ് സാരമായി പരിക്കേറ്റത്.
