കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ കുറുവ ദ്വീപ് ജീവനക്കാരൻ മരണപ്പെട്ടു



 വയനാട്  പുൽപ്പള്ളി : കാട്ടാന ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ കുറുവ ദ്വീപ് ജീവനക്കാരൻ മരണപ്പെട്ടു. പുൽപ്പള്ളി പാക്കം വെള്ളച്ചാലിൽ പോളാണ് മരണപ്പെട്ടത്. ഇന്ന് രാവിലെ ചെറിയമല ജംങ്ഷനിൽ ഡ്യൂട്ടിക്കിടെയാണ് ഇയാളെ ആന ആക്രമിച്ചത്. തുടർന്ന് മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. വിദഗ്‌ധ ചികിത്സക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയിരുന്നു. വൈകീട്ട് 3.30 ഓടെ മരണപ്പെടുകയായിരുന്നു



Post a Comment

Previous Post Next Post