കുന്നംകുളം ആറ്റുപുറം കുന്നത്തൂരില്‍ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ റോഡരികിലെ കാനയിലേക്ക് മറിഞ്ഞ് അപകടം. മൂന്നുപേര്‍ക്ക് പരിക്കേറ്റു. ഓട്ടോറിക്ഷ ഡ്രൈവര്‍ വടുതല വട്ടമ്പാടം പത്തായതിങ്കള്‍ അഷ്‌കര്‍(40), യാത്രികരായ കരിങ്കല്ലത്താണി താണിശ്ശേരി ബിന്ദു(45), അനുഷ(21) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
വടശ്ശേരി മണ്ണാതിരിവിൽ വെച്ചായിരുന്നു അപകടം. ആറ്റുപുറം ഭാഗത്തുനിന്നും ആല്‍ത്തറ വഴി കരിങ്കല്പത്താണിയിലേക്ക് പോവുകയായിരുന്നു ഓട്ടോറിക്ഷ.
_പരിക്കേറ്റവരെ ആൽത്തറ കൂട്ടായ്മ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയർ ആംബുലന്‍സ് പ്രവര്‍ത്തകര്‍ കുന്നംകുളം മലങ്കര ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
