തൃശ്ശൂർ ചാവക്കാട് കടപ്പറം കറുകമാട്‌ വാടക കോര്‍ട്ടേഴ്‌സില്‍ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി


 കറുകമാട്‌ പാലം കടവ്‌ റോഡിൽ വാടക കോര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന കോറോട്ട്‌ ബാബു എന്നവരുടെ ഭാര്യസുധയെ(44) ആണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

             രാത്രി ഉറങ്ങാൻ കിടന്നതായിരുന്നു ഇരുവരും. പുലര്‍ച്ചെ ബാബു എണീറ്റപ്പോഴാണ്‌ ഭാര്യ സുധയെ ജനലില്‍ തൂങ്ങി നില്‍ക്കുന്നനിലയില്‍ കണ്ടത്‌. ബാബുവിന്റെ രണ്ടാം ഭാര്യയാണ്‌ സുധ.

       ഒരു വര്‍ഷത്തോളമായി ഇവര്‍ ഒരുമിച്ച്‌ താമസം തുടങ്ങിയിട്ട്‌. ബാബുവിന്‌ ആദ്യഭാര്യയില്‍ രണ്ട്‌ കുട്ടികളുണ്ട്‌. കാഞ്ഞാണി സ്വദേശികളായ പരേതനായ പൂള്‌ കായകുട്ടിയുടേയും കൊച്ചുമോളുടേയും മകളാണ്‌ സുധ. ചാവക്കാട്‌ പോലീസ്‌ സ്ഥലത്ത്‌ എത്തി മേൽ നടപടികള്‍ സ്വീകരിച്ചു.

Post a Comment

Previous Post Next Post