കോട്ടയത്തെ ബൈക്ക് അപകടം: പരിക്കേറ്റ രണ്ടാമത്തെയാളും മരിച്ചുകോട്ടയം: പാക്കിൽ പവർ ഹൗസ് ജംഗ്ഷനിൽ ബൈക്ക് നിയന്ത്രണം വിട്ട് റോഡിൽ മറിഞ്ഞുണ്ടായ അപകടത്തിൽ മരണം രണ്ടായി. മറിയപ്പള്ളി കൊച്ചുവടക്കത്ത് വീട്ടിൽ അബിഗേൽ തോമസ് (17) ആണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ് അബിഗേലിന്റെ മരണം. പള്ളം കൊട്ടാരം റോഡിൽ മറ്റത്തിൽ ജോഷ്വാ ജോയൽ (15) സംഭവ സ്ഥലത്തു തന്നെ മരിച്ചിരുന്നു.

        നിയന്ത്രണം വിട്ട് റോഡിൽ മറിഞ്ഞ ബൈക്ക്, എതിർ ദിശയിൽ നിന്നും വന്ന പിക്കപ്പിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിന്റെ സിസിടിവി ക്യാമറ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. വൈകുന്നേരം നാലു മണിയോടെ പള്ളം പവർഹൗസ് ജംഗ്ഷനിലായിരുന്നു അപകടം. ബൈക്കിൻ്റെ ചെയിൻ പൊട്ടിയതാണ് അപകട കാരണമെന്ന് പൊലീസ് പറഞ്ഞു.  

       ചെട്ടിക്കുന്ന് മറ്റത്തിൽ ജോയൽ പീറ്ററിൻ്റെ മകൻ ജോഷ്വാ ജോയലിൻ്റെ (16) സംസ്കാരം തിങ്കളാഴ്ച 4ന് പാക്കിൽ സെൻ്റ് തെരേസാസ് ദേവാലയ സെമിത്തേരിയിൽ നടക്കും. മൃതദേഹം നാളെ ഉച്ചയ്ക്ക് ഒരു മണിക്ക് എംഡി സെമിനാരി ഹയർ സെക്കൻഡറി സ്കൂളിൽ പൊതുദർശനത്തിന് വയ്ക്കും

Post a Comment

Previous Post Next Post