ബസ് കാത്ത് നിന്നവർക്ക് ഇടയിലേക്ക് കെഎസ് ആർ ടി സി ബസ് പാഞ്ഞുകയറി രണ്ടുവയസുകാരനുൾപ്പെടെ നിരവധി പേർക്ക് പരിക്ക്


തിരുവനന്തപുരം : കെ എസ് ആർ ടി സി ബസ് നിയന്ത്രണം വിട്ട് നിരവധിപേരെ ഇടിച്ചു. തിരുവനന്തപുരം നെയ്യാറ്റിൻകര ബസ് സ്റ്റാൻഡിലാണ് സംഭവം. നെയ്യാറ്റിൻകര ബസ്റ്റാൻ്റിൽ ബസ് കാത്ത് നിന്നവർക്ക് നേരെയാണ് കെ എസ് ആർ ടി സി ബസ് പാഞ്ഞ് കയറിയത്.


നിരവധി യാത്രക്കാർക്ക് പരുക്കേറ്റു. പരുക്കേറ്റവരിൽ രണ്ടുവയസായ കുഞ്ഞും ഉണ്ട്. ബസ് നിർത്തുന്നതിനിടെ ബ്രേക്ക് നഷ്ടപ്പെടുകയായിരുന്നു. രണ്ടു പേരുടെ കാലിന് ഗുരുതര പരുക്കേറ്റു. ചെങ്കൽ സ്വദേശി ലതകുമാരി (48), മഞ്ചവിളാകം സ്വദേശികളായ സൂര്യ (26), ശ്രീകല (51), ആദിത്യ (23), മകൻ അധർവ്വ് (2), നിലമാമൂട് സ്വദേശി ശാന്തി (45) എന്നിവർക്കാണ് പരുക്കേറ്റത്. പരുക്കേറ്റവരെ നെയ്യാറ്റിൻകര

Post a Comment

Previous Post Next Post