സ്കൂട്ടർ ഓടയ്ക്കുള്ളിൽ വീണ് സ്കൂട്ടർ യാത്രികൻ മരിച്ചുകോട്ടയം: മണർകാട് ഓടയ്ക്കുള്ളിൽ വീണ് സ്കൂട്ടർ യാത്രികൻ മരിച്ചു. മണർകാട് സ്വദേശി പുതുപ്പറമ്പിൽ അനി (ബിനു -55) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് ഏഴരയോടെയാണ് സംഭവം.

        സ്കൂട്ടറിന്റെ ടയർ മാത്രം ഓടയ്ക്കു മുകളിൽ ഉയർന്നു നിൽക്കുന്നത് കണ്ട് പരിശോധിച്ചപ്പോഴാണ് അപകടം പുറത്തറിഞ്ഞത്. ഉടൻ തന്നെ വാഹനമുയർത്തി അനിയെ പുറത്തെടുത്ത് ആശുപത്രിയിലേക്ക് എത്തിച്ചുവെങ്കിലും മരിച്ചിരുന്നു. ദേശീയപാത 183ൽ മണർകാട് ഐരാറ്റുനട - തലപ്പാടി റോഡ് ആരംഭിക്കുന്ന ഭാഗത്താണ് അപകടമുണ്ടായത്.

        വിദേശത്തായിരുന്ന അനി, മടങ്ങിയെത്തിയ ശേഷം പ്ലംബിംഗ് കോൺട്രാക്ടറായി പ്രവർത്തിക്കുകയായിരുന്നു. തലപ്പാടി എൽപി സ്കൂളിലെ അദ്ധ്യാപിക ആൻസിയാണ് ഭാര്യ. മക്കൾ: ഫെനി, കെവിൻ

Post a Comment

Previous Post Next Post