ആറ് വയസ്സുകാരി തനിച്ച്, ഭാഷ മനസ്സിലാകുന്നില്ല; കുമളിക്ക് സമീപം ഇതര സംസ്ഥാന പെൺകുട്ടി ഉപേക്ഷിക്കപ്പെട്ട നിലയിൽഇടുക്കി കുമളിക്ക് സമീപം പത്തുമുറിയിൽ ആറു വയസ്സുള്ള ഇതര സംസ്ഥാന പെൺകുട്ടിയെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. 

ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെയാണ് പത്തുമുറി ഭാഗത്ത് അലഞ്ഞു തിരിയുന്ന നിലയിൽ കുട്ടിയെ കണ്ടെത്തിയത്. നാട്ടുകാർ കാര്യം അന്വേഷിച്ചെങ്കിലും കുട്ടി സംസാരിച്ച ഭാഷ മനസ്സിലാക്കാനായില്ല.


തുടർന്ന് പൊലീസ് കൺട്രോൾ റൂമിൽ വിവരം അറിയിച്ചു. ഇവിടെ നിന്നുള്ള നിർദേശ പ്രകാരം കുമളി പൊലീസെത്തി കുട്ടിയെ ഏറ്റെടുത്തു.

വൈദ്യ പരിശോധനക്ക് ശേഷം മറ്റ് പ്രശ്നങ്ങളൊന്നുമില്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഷെൽട്ടർ ഹോമിലേക്ക് മാറ്റി. മാതാപിതാക്കളെ കണ്ടെത്താൻ കുമളി പൊലീസ് അന്വേഷണം ആരംഭിച്ചു

Post a Comment

Previous Post Next Post