കാറും സ്കൂട്ടറും കൂട്ടി ഇടിച്ച് രണ്ട് പേർക്ക് പരിക്ക്

 


  വയനാട് തിരുനെല്ലി : കാട്ടിക്കുളം കൈതക്കൊല്ലിക്ക് സമീപം ഈക്കോ  വാനും,  സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്കേറ്റു. സ്‌കൂട്ടർ യാത്രികനായ തൃശിലേരി അനന്തോത്ത്കുന്ന് അഭി (21), ഈക്കോ വാൻ ഡ്രൈവർ പനവല്ലി കൊച്ചുകുടിയിൽ ദിലീപ് (38) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് സംഭവം. അപകടത്തെ തുടർന്ന് വാനിന്റെ അടിയിൽപ്പെട്ട സ്‌കൂട്ടർ യാത്രികനെ വാൻ മറിച്ചിട്ടതിന് ശേഷ മാണ് രക്ഷപ്പെടുത്തിയതെന്ന് നാട്ടുകാർ പറഞ്ഞു. ഇരുവരേയും മാന ന്തവാടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കാലിന് സാരമായി പരി ക്കേറ്റ അഭിയെ പിന്നീട് വിദഗ്‌ധ ചികിത്സാർത്ഥം റഫർ ചെയ്‌തു. ദിലീപി ന്റെ പരിക്ക് സാരമുളളതല്ലെന്നാണ് പ്രാഥമിക വിവരം.

Post a Comment

Previous Post Next Post