ജമ്മു കശ്മീരില്‍ വീടിന് തീപിടിച്ച് അപകടം : ഉറങ്ങിക്കിടന്ന മൂന്ന് സഹോദരിമാർ വെന്തുമരിച്ചു

 


ശ്രീനഗർ: ജമ്മു കശ്മീരില്‍ വീടിന് തീപിടിച്ച്‌ മൂന്ന് സഹോദരിമാരാണ് വെന്തുമരിച്ചു. ഇന്ന് രാവിലെയാണ് സംഭവം ഉണ്ടായത്. ബിസ്മ (18), സൈക (14), സാനിയ (11) എന്നിവര്‍ക്കാണ് ദാരുണാന്ത്യം സംഭവിച്ചത്. ജമ്മു കശ്മീരിലെ റംബാൻ ജില്ലയിലെ ഒരു വിദൂര ഗ്രാമത്തിലാണ് സംഭവം. ധൻമസ്ത – തജ്‌നിഹാല്‍ ഗ്രാമത്തിലെ മൂന്ന് നിലകളുള്ള വീടിന് ഇന്ന് പുലർച്ചെയാണ് തീപിടിച്ചത്. സഹോദരിമാര്‍ മുകളിലത്തെ നിലയില്‍ ഉറങ്ങുകയായിരുന്നു. വീട് മുഴുവൻ തീ പടർന്നതിനാല്‍ ഇവർക്ക് പുറത്തിറങ്ങാൻ കഴിഞ്ഞില്ല. അഗ്നിശമനസേന എത്തിയാണ് സഹോദരിമാരുടെ മൃതദേഹങ്ങള്‍ പുറത്തെടുത്തത്. തീപിടിത്തത്തിന്‍റെ കാരണം നിലവില്‍ വ്യക്തമല്ല.



Post a Comment

Previous Post Next Post