വിദ്യാർത്ഥികൾ സഞ്ചരിച്ച കാർ നിയന്ത്രണംവിട്ട് മതിലിൽ ഇടിച്ചു മറിഞ്ഞുപാലക്കാട്: സെന്‍റ് ഓഫ് ആഘോഷത്തിന് വാടകയ്ക്ക് എടുത്ത ആഡംബര വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞു. പാലക്കാട് ചാലിശ്ശേരിയിലാണ് സംഭവം. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. ചാലിശ്ശേരി സ്കൂളിലെ ഒരു സംഘം വിദ്യാർത്ഥികൾ ആണ് അപകടത്തിൽപ്പെട്ടത്. സെന്‍റ് ഓഫ് ആഘോഷത്തിനായി വാടകയ്ക്ക് എടുത്ത ടൊയോട്ട ഫോർച്യൂണർ എസ്‍യുവി മതിലിൽ ഇടിച്ച ശേഷം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ചാലിശ്ശേരി കുളത്താൺ അമ്പലത്തിന് സമീപം വെച്ചാണ് അപകടമുണ്ടായത്. അപകട സമയത്ത് വാഹനത്തിൽ അഞ്ചോളം വിദ്യാർത്ഥികൾ ഉണ്ടായിരുന്നു. ആർക്കും പരിക്കില്ല. അപകടത്തെതുടര്‍ന്ന് വാഹനത്തിന് കാര്യമായ കേടുപാട് സംഭവിച്ചിട്ടുണ്ട്. തകര്‍ന്ന വാഹനം ക്രെയിൻ ഉപയോഗിച്ചാണ് ഉയര്‍ത്തിയത്. തലനാരിഴയ്ക്കാണ് വിദ്യാര്‍ത്ഥികള്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത്.

Post a Comment

Previous Post Next Post