കൊണ്ടോട്ടിയിൽ യുവാവിന്റെ മൃതദേഹം കുളത്തിൽ കണ്ടെത്തി

 


മലപ്പുറം   കൊണ്ടോട്ടിയിൽ യുവാവിന്റെ മൃതദേഹം കുളത്തിൽ കണ്ടെത്തി. കൊണ്ടോട്ടി കളോത്ത് ഒന്നാം മൈൽ സ്വദേശി നാട്ടുകല്ലിങ്ങൽ വീട്ടിൽ കണ്ണൻകുട്ടിയുടെ മകൻ സുധീഷ് (36) ആണ് മരിച്ചത്.


ഇക്കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്ക് മുതൽ വീട്ടിലേക്ക് എത്തിയിട്ടില്ല. സുധീഷ് ഡ്രൈവർ ആണ്. ദൂരെ സ്ഥലങ്ങളിലേക്ക് ഡ്രൈവർ ആയി പോകാറുണ്ടെന്നും അതുകൊണ്ടാകാം വീട്ടിലേക്ക് എത്താതിരുന്നിട്ടും നാട്ടുകാർ കാര്യമാക്കാതിരുന്നതെന്നു നാട്ടുകാർ.


ഇന്ന് ഉച്ചയോടെയാണ് വീടിന് ഏകദേശം 500 മീറ്റർ അകലെയുള്ള കളോത്ത് പെരുംകുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പോലീസ് സ്ഥലത്തെത്തി.

Post a Comment

Previous Post Next Post