കാര്‍ സ്‌കൂട്ടറില്‍ ഇടിച്ച് വീട്ടമ്മക്ക് ദാരുണന്ത്യംതിരുവനന്തപുരം: കാര്‍ സ്‌കൂട്ടറില്‍ ഇടിച്ച് സ്ത്രീ മരിച്ചു. ഭര്‍ത്താവിനൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന റാഷിദ ബീവിയാണ് മരിച്ചത്. ഉറിയാക്കോട് കടുക്കാംമൂട് ജംഗ്ഷനില്‍ രാവിലെ 11.15ഓടെയാണ് സംഭവം.


കെ.എല്‍0 1എ.ഇ 4567 നമ്പറിലുള്ള ഇന്‍ഡിഗോ കാറാണ് അപകടമുണ്ടാക്കിയത്. കോളേജ് വിദ്യാര്‍ഥികളാണ് കാറിലുണ്ടായിരുന്നത്. മുളയറ ഭാഗത്തുനിന്ന് വരികയായിരുന്ന കാര്‍ നിയന്ത്രണം വിട്ട് എതിര്‍വശത്തേക്ക് കയറി സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. ബാലരാമപുരത്തുനിന്ന് വരികയായിരുന്നു റാഷിദ ബീവിയും ഭര്‍ത്താവ് ഷാഹുലും. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ റാഷിദയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഷാഹുലിന് കാലിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Post a Comment

Previous Post Next Post